മരണത്തിനറിയില്ലല്ലോ വിശപ്പിന്റെ വിളി; വൈറലായി ഡോക്ടറും പശുവും തമ്മിലുള്ള കണ്ണീരണിയിക്കുന്ന സ്‌നേഹ ബന്ധം

നിഷ്‌കളങ്കമായ സ്‌നേഹം കൊണ്ട് മനുഷ്യരേക്കാള്‍ എന്തുകൊണ്ടും മുകളിലാണ് മൃഗങ്ങള്‍. തങ്ങള്‍ക്ക് ലഭിക്കുന്ന സ്‌നേഹം ഒരു കുറവും കൂടാതെ നൂറിരട്ടിയായി തിരിച്ച് നല്‍കുന്ന മിണ്ടാപ്രാണികള്‍. അത്തരത്തില്‍ ഒരു സ്‌നേഹ ബന്ധമാണ് ആളുകള്‍ക്കിടയിലെ ഇന്നത്തെ ചര്‍ച്ചാവിഷയം.

അടച്ചിട്ടിരിക്കുന്ന വീടിന്റെ ഗേറ്റിന് മുന്നില്‍ നിരന്തരം വന്നുനില്‍ക്കുന്ന പശുക്കള്‍. മണിക്കൂറുകളോളും വീടിന് മുന്നില്‍ നിന്ന് കരഞ്ഞ് തിരികെ പോകുന്ന പശുക്കളുടെ വീഡിയോ ആണ് വൈറലായി കൊണ്ടിരിക്കുന്നത്. കാസര്‍കോഡ് അണങ്ങൂര്‍ റോഡരികില്‍ നരസിംഹബട്ട് എന്ന ഡോക്ടറുടെ വീടിനുമുന്നിലാണ് ഈ സംഭവം നടക്കുന്നത്. നേരം വെളുത്താല്‍ ഓടിയെത്തുന്ന പശുക്കള്‍ വീടിന്റെ ഗെയ്റ്റ് തുറന്നാല്‍ ഉടന്‍ അടുക്കള വാതിലിനരികിലേക്ക് പോകുകയും രാവിലത്തെ ഭക്ഷണം അവിടെ നിന്ന് കഴിക്കുകയും ചെയ്യും അതിന് ശേഷമാണ് മറ്റ് സ്ഥലങ്ങളിലേക്കുള്ള യാത്ര. ഇത് അവിടത്തുക്കാര്‍ക്ക് ഒരു പതിവ് കാഴ്ച്ചയാണ്. ഡോ. നരസിംഹബട്ടും ഭാര്യ ഉമയും അത് മുടങ്ങാത ചെയ്യുന്നുമുണ്ടായിരുന്നു.

എന്നാല്‍ കഴിഞ്ഞ കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പ് ഡോക്ടര്‍ അസുഖത്തെ തുടര്‍ന്ന് മംഗളൂരുവില്‍ വെച്ച് മരണപ്പെട്ടു. എന്നാല്‍ ഡോക്ടറുടെ വിയോഗം അറിയാതെ ഗേറ്റ് തുറക്കുന്നതിനായി കാത്ത് നില്‍ക്കുന്ന പശുക്കള്‍ ഏവരുടെയും കണ്ണ് നിറക്കുന്ന കാഴ്ച്ചയാണ്.

Leave a Reply

Your email address will not be published.