വീടുകൾക്കും ഓഫീസുകൾക്കും അനുയോജ്യമായ അകത്തളസസ്യം എന്ന നിലയിൽ ഇവ പ്രശസ്തിയാർജ്ജിച്ച ഒരു ചെടിയാണ്. കൂടാതെ വിശ്വാസമനുസരിച്ച് ഐശ്വര്യം കൊണ്ടുവരുന്ന സസ്യം എന്ന വിശ്വാസവും ഇവയ്ക്കുണ്ട്.
ഇളം പച്ച നിറത്തിലുള്ളതാണ് ഇവയുടെ കാണ്ഡവും ഇലകളും. പൊതുവെ ഒരു അകത്തളസസ്യമായാണ് ലക്കി ബാംബൂവിനെ കണ്ടുവരുന്നത്. ആഫ്രിക്കയിലെ കാമറൂണാണ് ഇതിന്റെ സ്വദേശം. ഈർപ്പമുള്ള ചില മഴക്കാടുകളിലും ഇവയെ സ്വാഭാവിക സ്ഥിതിയിൽ കാണാം.കുറ്റിചെടിയായി വളരുന്ന ഇവയ്ക്ക് 1.5 മീറ്റർ വരെ ഉയരം വെക്കും. ഇലകൾക്ക് 15-25 സെ.മീ നീളവും, 1.5-4 സെ.മീ വീതിയും കാണപ്പെടുന്നു. ജലാംശം അധികമുള്ള ചുറ്റുപാടാണ് ഈ സസ്യത്തിന് അനുയോജ്യം. നേരിട്ടുള്ള സൂര്യപ്രകാശം ഏൽക്കുന്നത് ഇലകൾ കരിഞ്ഞുണങ്ങാൻ കാരണമാകും.ജന്മം കൊണ്ട് ഒരു ഏഷ്യൻ സസ്യമല്ലെങ്കിൽകൂടിയും, “ചൈനീസ് ലക്കി ബാംബൂ” എന്നപേരിൽ ഇന്ന് ഈ സസ്യം വിപണിയിൽ ലഭ്യമാണ്.
മണ്ണിൽ വളരുമെങ്കിലും ചെറു തണ്ടുകളായ് മുറിച്ച് വേരുകൾ വെള്ളത്തിൽവെച്ച് വളർത്തിയാണ് ഇവ വിപണിയിലെത്തുന്നത്. ഒരോ രണ്ടാഴ്ച കൂടുംതോറും ലക്കി ബാംബുവിന്റെ വെള്ളം മാറ്റേണ്ടത് ആവശ്യമാണ്.കൂടുതൽ അറിയാൻ വീഡിയോ കാണുക.
