അമ്മ ഓടയില്‍ വലിച്ചെറിഞ്ഞ പിഞ്ചു കുഞ്ഞിനെ രക്ഷിച്ച് തെരുവുനായ്ക്കള്‍

അമ്മയോളം സ്വന്തം മക്കളെ സ്‌നേഹിക്കാന്‍ വേറെ ആര്‍ക്കാണ് കഴിയുക. എന്നാല്‍ അതേ സ്‌നേഹവും സംരക്ഷണവും അവരില്‍ നിന്ന് കിട്ടാതെ വരുന്ന അവസ്ഥ എത്ര ഭീകരമാണ്. ഇന്ന് സ്വന്തം കുഞ്ഞുങ്ങളെ വലിച്ചെറിഞ്ഞും കൊലപ്പെടുത്തിയും സ്വന്തം സുഖങ്ങള്‍ക്കായി പോകുന്ന അമ്മമാരുടെ വാര്‍ത്തകള്‍ കേള്‍ക്കുന്ന കാലമാണിത്. ഒരു വേദനയും തോന്നാതെ നൊന്തു പ്രസവിച്ച കുഞ്ഞുങ്ങളെ വലിച്ചെറിയുന്ന അമ്മമാരുടെ കാലം.

ഇപ്പോഴിതാ വീണ്ടും അത്തരമൊരു ക്രൂര സംഭവമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചാവിഷയമായി കൊണ്ടിരിക്കുന്നത്. നാല് ദിവസം പ്രായമുള്ള ചോരക്കുഞ്ഞിനെ മാലിന്യം നിറഞ്ഞ ഓടയിലേക്ക് തള്ളി യുവതി ഓടുന്ന സിസിടിവി ദൃശ്യങ്ങളാണ് ഇപ്പോള്‍ പുറത്ത് വരുന്നത്. കുഞ്ഞിനെ ഒരു പ്ലാസ്റ്റിക് കവറില്‍ പൊതിഞ്ഞായിരുന്നു ഓടയില്‍ ഉപേക്ഷിക്കുന്നത്. മാലിന്യത്തില്‍ വീണ കുഞ്ഞ് കരയാന്‍ തുടങ്ങിയപ്പോള്‍ ആരും കാണാതിരിക്കാന്‍ അവിടെ നിന്നും ഓടി പോകുന്നതും കാണാം.

ഈ സമയത്താണ് എവിടെനിന്നേ വന്ന തെരുവുനായ്ക്കള്‍ കുഞ്ഞിന്റെ കരച്ചില്‍ കേട്ട് കുഞ്ഞിനെ ഓടയില്‍ നിന്ന് റോഡിലേക്ക് വലിച്ചു കയറ്റുന്നുണ്ട്. അതോടൊപ്പം വഴിയെ പോകുന്നവരെ എല്ലാവരെയും ഈ പ്ലാസ്റ്റിക് കവറുകള്‍ കാണിച്ചുകൊടുത്ത് വലിയ രീതിയില്‍ കുരയ്ക്കുന്നതും വീഡിയോയില്‍ കാണാം. ആദ്യം നായയുടെ കുര പേടിച്ച് അവിടേയ്ക്ക് ആരും വന്നില്ല. പിന്നീട് ഓരാള്‍ അവിടേക്ക് വരികയും കവര്‍ തുറന്ന് നോക്കുകയും ചെയ്തു. അതില്‍ നിന്ന് കരയുന്ന കുഞ്ഞിനെ എടുത്ത് ആശുപത്രിയില്‍ എത്തിക്കുകയും ചെയ്തു. മൂക്കിലും ചെവിയിലും ചെളി വെള്ളം കയിറി എങ്കിലും കുഞ്ഞ് പൂര്‍ണ്ണ ആരോഗ്യവാനായിരിക്കുന്നു എന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.

Leave a Reply

Your email address will not be published.