മുഖത്തെ എല്ലാത്തരം പാടുകളും മാറാന്‍ കെമിക്കല്‍ പീലിംഗ് ഉത്തമം

മുഖക്കുരു, പാടുകള്‍, ചര്‍മ്മത്തിലെ ചുളിവ്, പിഗ്‌മെന്റേഷന്‍ ഇവയെല്ലാം ഇന്നൊരു വലിയ സൗന്ദര്യ പ്രശ്‌നമായി മാറിയിരിക്കുകയാണ്. ഇവയെല്ലാം ചര്‍മ്മത്തില്‍ ആഴത്തിലുള്ള പ്രശ്‌നങ്ങളാണ് സൃഷ്ടിക്കുന്നത്. എന്നാല്‍ പുറമെയുള്ള ഫേഷ്യലുകളോ മറ്റ് സൗന്ദര്യ സംരക്ഷണ മാര്‍ഗങ്ങളോ ഇവയ്ക്ക് ശരിയായ ഫലം നല്‍കുന്നില്ല. പിഗ്‌മെന്റേഷന് ഇന്ന് മികച്ച ചികിത്സ ലഭ്യമാണ്. കെമിക്കല്‍ പീലിങ് പോലുള്ളവ പരിശീലനം സിദ്ധിച്ച ഒരു ഡെര്‍മറ്റോളജിസ്റ്റിന്റെ അടുത്ത് നിന്ന് തന്നെ ചെയ്യണം.

ഒരു ക്രീം മൂന്നു മാസം കൊണ്ടു നല്‍കുന്ന ഫലം പീലിങ്ങിലൂടെ ഒന്നരമാസത്തില്‍ ലഭിക്കും. പ്രകൃതിദത്തമായ ചില ആസിഡുകള്‍ പ്രയോഗിച്ച് കൊണ്ട് ചര്‍മ്മത്തിന്റെ പുറം പാളികളെ എക്‌സ്‌ഫോളിയേറ്റ് ചെയ്യുന്ന രീതിയാണിത്. നിര്‍ജ്ജീവ കോശങ്ങളെ ഫലപ്രദമായി പുറന്തള്ളുന്ന ഈ പ്രക്രിയ പിഗ്‌മെന്റേഷന്‍ പ്രശ്‌നങ്ങളെ ചികിത്സിക്കുന്നതിന് ഏറ്റവും സഹായകമാണ്.

പലതരം പഴങ്ങള്‍ കൊണ്ട് കെമിക്കല്‍ പീലിംഗ് നടത്താം. കൂടുതലായും മുസംബിയാണ് കെമിക്കല്‍ പീലിംഗിന് ഉപയോഗിക്കുന്നത്. മുസംബില്‍ അടങ്ങിയിരിക്കുന്ന അസ്‌കോര്‍ബിക് ആസിഡും മറ്റ് ചിലതരം ആല്‍ഫ ഹൈഡ്രാക്‌സി ആസിഡുകളുമെല്ലാം ശരീരത്തില്‍ മികച്ച രീതിയില്‍ കെമിക്കല്‍ പീലിംഗ് വിദ്യ നടപ്പാക്കാന്‍ സഹായിക്കും.

English Summary:- Get rid of scars and pimples on your face. The best ever treatment to get clean and clear face.

Leave a Reply

Your email address will not be published.