മുരിങ്ങയില എങ്ങനെ പെട്ടന്ന് നുള്ളി എടുക്കാം

നിരവധി രോഗങ്ങള്‍ ഇല്ലാതാക്കാനുള്ള കഴിവ് മുരിങ്ങയിലയ്ക്കുണ്ടെന്നാണ് പഠനങ്ങൾ പറയുന്നത്. മുരിങ്ങയില കഴിച്ചാലുള്ള ആരോ​ഗ്യ​ഗുണങ്ങളെ കുറിച്ചറിയാം.ഓര്‍മശക്തി വര്‍ദ്ധിപ്പിക്കാന്‍ മുരിങ്ങയില സഹായിക്കുമെന്ന് പഠനങ്ങള്‍ പറയുന്നു.ഇരുമ്പിന്റെയും ഫോസ്ഫറസിന്റെയും അംശം ധാരാളമായി മുരിങ്ങയിലയിലുണ്ട്. എല്ലുകള്‍ക്കും പല്ലുകള്‍ക്കും ശക്തി നല്‍കുന്നു. ഇതിനു പുറമെ നാഡീസംബന്ധമായ എല്ലാ പ്രശ്‌നങ്ങളും കുറക്കുന്നു.സ്ത്രീകള്‍ മുരിങ്ങയില മഞ്ഞള്‍ ചേര്‍ത്ത് ഉപയോഗിക്കുന്നത് മാസമുറ സമയത്തെ വേദന കുറയ്ക്കാന്‍ സഹായിക്കും. ആർത്തവസമയത്ത് ഉണ്ടാകുന്ന വയറുവേദനയും മറ്റ് അസ്വസ്ഥതകളും അകറ്റാൻ ഏറ്റവും മികച്ചതാണ് മുരിങ്ങയില.

ആയുർവ്വേദ വിധിപ്രകാരം മുരിങ്ങയില മുന്നൂറോളം രോഗങ്ങളെ ചെറുക്കാൻ പ്രാപ്തമാണ്‌. ശാസ്ത്രീയഗവേഷണങ്ങളും ഈ വാദം ശരിവയ്ക്കുന്നു. ഒരു ഗ്രാം മുരിങ്ങയിലയിൽ ഓറഞ്ചിലുള്ളതിനേക്കാൾ ഏഴുമടങ്ങ്‌ ജീവകം സി, പാലിലുള്ളതിനേക്കാൾ നാലുമടങ്ങ്‌ കാൽസ്യം, രണ്ടുമടങ്ങ്‌ കൊഴുപ്പ്‌, കാരറ്റിലുള്ളതിനേക്കാൾ നാലുമടങ്ങ്‌ ജീവകം എ, വാഴപ്പഴത്തിലുള്ളതിനേക്കാൾ മൂന്നുമടങ്ങ്‌ പൊട്ടാസ്യം എന്നിവ അടങ്ങിയിരിക്കുന്നതായും നിരവധി ഗവേഷണങ്ങൾ കണ്ടെത്തിയിരിക്കുന്നു.ഇക്കാരണങ്ങൾക്കൊണ്ട്‌ മുരിങ്ങയെ ജീവന്റെ വൃക്ഷം എന്നാണ്‌ വിശേഷിപ്പിക്കുന്നത്‌. നാട്ടുവൈദ്യത്തിൽ തടി, തൊലി, കറ, ഇലകൾ, വിത്തുകൾ, പൂക്കൾ എന്നിവയെല്ലാം ഉപയോഗിക്കുന്നുണ്ട്. രോഗങ്ങളെ കണ്ടുപിടിക്കാനോ, ചികിൽസിക്കാനോ, തടയാനോ കഴിയുന്നില്ലെങ്കിലും രക്തത്തിന്റെ ഘടനയെ മുരിങ്ങ എങ്ങനെയെല്ലാം ബാധിക്കുമെന്നു പഠിക്കാൻ ഗവേഷണങ്ങൾ നടന്നിട്ടുണ്ട്.
ഒരു അരിപ്പ ഉള്ള പത്രത്തിലൂടെയോ തവിയിലൂടെയോ നമുക്ക് മുരിങ്ങയില പെട്ടന്ന് നുള്ളി എടുക്കാൻ പറ്റുന്നതാണ്.കൂടുതൽ അറിയാൻ വീഡിയോ കാണുക.

Leave a Reply

Your email address will not be published. Required fields are marked *