ഏതെങ്കിലും ഒരു രോഗത്തിന്റെ ലക്ഷണമാകാം വേദന.ശരീരത്തിൽ നിന്ന് തലച്ചോറിലേക്കുള്ള ഒരു വിധത്തിലുള്ള മുന്നറിയിപ്പാണ് വേദന .ചില വേദനകൾ വരുമ്പോൾ മരുന്ന് കഴിച്ചാലും മാറിയില്ലെന്ന് വരാം.ശരിയായ ചികിത്സ രീതികൾ വഴി നിങ്ങൾക്ക് ഇത്തരത്തിലുള്ള വേദനയിൽ നിന്ന് മോചനം നേടാം.കാൽമുട്ട് വേദന മുതുക് വേദന എല്ലാം നമുക്ക് എല്ലാവർക്കും വരാറുണ്ട്.ശാരീരിക അദ്ധ്വാനം, വിറ്റാമിൻ ഡി, കാൽസ്യം, ഇരുമ്പ് തുടങ്ങിയ പോഷകങ്ങളുടെ അഭാവം, പ്രായം കൂടുന്നതുമായി ബന്ധപ്പെട്ട പേശികളുടെയും ടിഷ്യൂകളുടെയും പ്രശ്നങ്ങൾ, എന്നിവയാണ് മിക്ക കാൽമുട്ട് വേദനയ്ക്കുമുള്ള പ്രധാന കാരണങ്ങൾ.രാവിലെ എത്ര നേരത്തെ ഉണർന്നാലും കിടക്കയിൽ നിന്ന് എണീറ്റ് ഒന്നു നിവർന്നു നിൽക്കണമെങ്കിൽ സമയം കുറച്ചെടുക്കും. മിക്ക സ്ത്രീകളുടെയും ജീവിതത്തിൽ വില്ലൻമാരായി എത്തുന്ന മുട്ടുവേദന ഏറെ കഷ്ടപ്പെടുത്തുന്നതും ഇരുന്നെണീക്കുമ്പോഴാണ്. മുട്ടിൽ തുടങ്ങി ഇടുപ്പിലേക്കും കാൽപാദങ്ങളിലേക്കും വിരലുകളിലേക്കും വരെ വേദന വ്യാപിക്കും. വേണ്ടത്ര ശ്രദ്ധ കൊടുക്കാതിരുന്നാൽ രോഗം കൈമുട്ട്, തോൾ സന്ധി എന്നിവിടങ്ങളിലേക്കു വ്യാപിച്ച് ജീവിതത്തെ തന്നെ സാരമായി ബാധിക്കും.
വേദനയുടെ തുടക്കത്തിൽ വേണ്ടത്ര പരിചരണം കൊടുക്കാതിരുന്നാൽ അസ്ഥികൾക്കു തേയ്മാനവും ചലനശേഷിക്കുറവും ഉണ്ടാകാം. അസുഖം പഴകുന്തോറും സന്ധികൾ ഉറച്ചുപോയി നടക്കാനാകാത്ത വിധം കിടപ്പിലാകാം. ദീർഘനേരം നിന്ന് ജോലി ചെയ്യുന്നവരിലും മുട്ടുകൾക്ക് താങ്ങാൻ കഴിയുന്നതിനുമപ്പുറം ഭാരക്കൂടുതലുള്ളവർക്കും നാൽപതിനോട് അടുക്കുമ്പോൾ മുട്ടുവേദന പിടിപെടാം. ഇത്തരം വേദനകൾ പൂർണമായി മാറ്റാൻ കഴിയില്ലെങ്കിലും ഒരു പരിധിവരെ തടഞ്ഞു നിർത്താൻ സാധിക്കും.കൂടുതൽ അറിയാൻ വീഡിയോ കാണുക.