നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആയുർവേദയിൽ ജോലി നേടാം

നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആയുർവേദ പറയുന്ന ഫാക്കൽറ്റി, നോൺ ടീച്ചിംഗ് തസ്തികകളിലേക്ക് യോഗ്യരായ ഉദ്യോഗാർത്ഥികളിൽ നിന്ന് അപേക്ഷകൾ ക്ഷണിക്കുന്നു. യോഗ്യരായ ഇന്ത്യൻ പൗരന്മാർ പരസ്യം ലഭിച്ച തീയതി മുതൽ 60 ദിവസത്തിനുള്ളിൽ അപേക്ഷിക്കുക.സർക്കാർ ജോലി ആഗ്രഹിക്കുന്ന ആളുകൾക്ക് ഇപ്പോൾ സുവർണാവസരം.പ്രായ പരിധി അസോസിയേറ്റ് പ്രൊഫസർ (കയാചികിത്സ) 50 വയസ്സിൽ കൂടരുത്, ലക്ചറർ 40 വയസ്സ്,മ്യൂസിയം ക്യൂറേറ്റർ 35 വർഷം,ഫാർമസിസ്റ്റ്,30 വയസ്സ് ,കാറ്റലോഗർ 30 വയസ്സ്,ലോവർ ഡിവിഷൻ ക്ലർക്ക് (LDC) 27 വർഷം, മൾട്ടി ടാസ്കിംഗ് സ്റ്റാഫ് (MTS) 25 വർഷം.തിരഞ്ഞെടുക്കപ്പെട്ട ഉദ്യോഗാർത്ഥികൾക്ക് കേന്ദ്ര സർക്കാർ ജീവനക്കാർക്ക് ലഭിക്കുന്ന എല്ലാ സൗകര്യങ്ങളും ലഭിക്കും.കൂടുതൽ അറിയാൻ നോട്ടിഫിക്കേഷൻ നല്ല പോലെ വായിച്ചു നോക്കുക.നിങ്ങൾക്ക് ഈ യോഗ്യതയല്ലാം ഉണ്ടെങ്കിൽ തീർച്ചയായും ഈ ഒരു ജോലിക്ക് അപേക്ഷിക്കുക.

ഈ തസ്തികകളിലേക്കുള്ള പ്രായപരിധി നോക്കിയ ശേഷം മാത്രം അപേക്ഷിക്കുക. അപേക്ഷിക്കുന്ന ഉദ്യോഗാർത്ഥി നിശ്ചിത തസ്തികയിലേക്കുള്ള അത്യാവശ്യ വിദ്യാഭ്യാസ യോഗ്യത അയാൾക്ക്/അവൾക്ക് ഉണ്ടെന്ന് ഉറപ്പുവരുത്തണം. അൺ റിസർവ്ഡ് അല്ലെങ്കിൽ ഒബിസി ഉദ്യോഗാർത്ഥികൾക്ക് പരമാവധി 5 വർഷവും SC/ST ഉദ്യോഗാർത്ഥികൾക്ക് 10 വർഷവും പ്രായപരിധിയിൽ ഇളവുണ്ട്. ഒഴിവുകളെ കുറിച്ച് കൂടുതലറിയാൻ, താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക.0

Leave a Reply

Your email address will not be published.