NBCC ജോലി ഒഴുവുകൾ

നാഷണൽ ബിൽഡിംഗ് കൺസ്ട്രക്ഷൻ കോർപ്പറേഷൻ (എൻബിസിസി) ജൂനിയർ എൻജിനീയർ, ഡെപ്യൂട്ടി ജനറൽ മാനേജർ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഈ റിക്രൂട്ട്‌മെന്റിനുള്ള അപേക്ഷാ നടപടികൾ ഇന്ന് മുതൽ ആരംഭിച്ചു. ഉദ്യോഗാർത്ഥികൾക്ക് ഏപ്രിൽ 14 വരെ അപേക്ഷിക്കാം. എൻബിസിസിയിലെ റിക്രൂട്ട്‌മെന്റിനുള്ള അപേക്ഷ nbccindia.com എന്ന ഔദ്യോഗിക വെബ്‌സൈറ്റ് സന്ദർശിച്ച് ഓൺലൈനായാണ് ചെയ്യേണ്ടത്. NBCC ഭവന, നഗരകാര്യ മന്ത്രാലയത്തിന് കീഴിലാണ്.

ആകെ ഒഴിവ് – 81 ജൂനിയർ എഞ്ചിനീയർ – 80 ഡെപ്യൂട്ടി ജനറൽ മാനേജർ – 1. NBCC റിക്രൂട്ട്‌മെന്റിനുള്ള പരമാവധി പ്രായപരിധി ജൂനിയർ എൻജിനീയർ- 28 വർഷം ഡെപ്യൂട്ടി ജനറൽ മാനേജർ- 46 വർഷം എൻബിസിസിയിലെ ജൂനിയർ എഞ്ചിനീയർ, ഡെപ്യൂട്ടി ജനറൽ മാനേജർ തസ്തികകളിലേക്ക് റിക്രൂട്ട്‌മെന്റ് കഴിഞ്ഞ്, എല്ലാ മാസവും 27270 രൂപ ശമ്പളം ലഭിക്കും.ജൂനിയർ എഞ്ചിനീയർ സിവിൽ/ഇലക്‌ട്രിക്കൽ – കുറഞ്ഞത് 60 ശതമാനം മാർക്കോടെ ബന്ധപ്പെട്ട സ്ട്രീമിൽ മൂന്ന് വർഷത്തെ മുഴുവൻ സമയ ഡിപ്ലോമ, ഡെപ്യൂട്ടി ജനറൽ മാനേജർ – കുറഞ്ഞത് 60 ശതമാനം മാർക്കോടെ സിവിൽ എഞ്ചിനീയറിംഗിൽ മുഴുവൻ സമയ ബിരുദം. കൂടാതെ ഒമ്പത് വർഷത്തെ പ്രവൃത്തിപരിചയവും ആവശ്യമാണ്.ജൂനിയർ എഞ്ചിനീയർ എഴുത്ത് പരീക്ഷ മാത്രമായിരിക്കും ഡിജിഎം – അഭിമുഖം മാത്രം. അപേക്ഷാ ഫീസ്- 500/- (എസ്‌സി, എസ്ടി, ഡിപ്പാർട്ട്‌മെന്റൽ ഉദ്യോഗാർത്ഥികൾക്ക് അപേക്ഷ സൗജന്യമാണ്.

Leave a Reply

Your email address will not be published.