ഏഴ് വയസ്സുകാരന്‍ ബന്ധുവിനെ പുലിയുടെ വായില്‍ നിന്ന് രക്ഷിച്ചത് 14 വയസ്സുകാരന്‍റെ ധീരത. ഉച്ചകഴിഞ്ഞാണ് നരേഷ് കലുറാം ഭാല എന്ന 14 വയസ്സുകാരന്‍റെ ബന്ധു ഏഴ് വയസ്സുള്ള ഹര്‍ഷദ് വിത്തല്‍ ഭാലയെ പുലി പിടിച്ചത്. മുര്‍ബദ് വനമേഖലയില്‍ ആയിരുന്നു ആക്രമണം. ഞാവല്‍ പെറുക്കാന്‍ കാട്ടിലിറങ്ങിയതായിരുന്നു കുട്ടികള്‍.
കുറ്റിക്കാട്ടില്‍ ഒളിഞ്ഞിരുന്ന പുലി ചെറിയ കുട്ടികളെ കണ്ട് ചാടിവീണു. ഇളയവനെ മുറുകെ പിടിച്ചു. ഒന്നും ആലോചിക്കാന്‍ നില്‍ക്കാതെ നരേഷ് കൈയ്യില്‍ കിട്ടിയ കല്ലും വടിയും കൊണ്ട് പുലിയോട് ഏറ്റുമുട്ടി. ഒടുവില്‍ പുലി പിടിവിട്ടു.കുട്ടികള്‍ ഒച്ചവച്ചതോടെ അമ്മൂമ്മ ഓടിയെത്തി. ബഹളം കേട്ട് പുലിയും രക്ഷപെട്ടു. ഉടന്‍ കുട്ടികളെ ആശുപത്രിയില്‍ എത്തിച്ചു. പിറ്റേന്ന് പുലിയെ ചത്തനിലയില്‍ ഏകദേശം 300 മീറ്റര്‍ അകലെ നിന്ന് കണ്ടെത്തി.കൂടുതൽ അറിയാൻ വീഡിയോ കാണുക.
English Summary:- A 14-year-old boy’s bravery saved a seven-year-old relative from a leopard’s mouth. Seven-year-old Harshad Vitthal Bhala, a relative of 14-year-old Naresh Kaluram Bhala, was captured by a leopard in the afternoon. The attack took place in the Murbad forest area. The children had gone out into the forest to collect jackfruit.
The leopard, which was hiding in the bushes, saw the little children and jumped off. He held the younger one tightly. Without stopping to think about anything, Naresh confronted the leopard with a stone and stick in his hand. Finally, the leopard let go of its grip. As soon as the children shouted, the grandmother came running. Hearing the commotion, the leopard also escaped. The children were immediately rushed to the hospital. The next day, the leopard was found dead at a distance of about 300 metres.