റോഡിലെ അപകടകരമായ കുഴിയടച്ച് രണ്ട് കുട്ടികള്‍; വൈറലായി വീഡിയോ

എത്ര അഭിനന്ദിച്ചാലും മതിവരാത്ത ചില നല്ല നിമിഷങ്ങള്‍ നമ്മുടെ ക്യാമറ കണ്ണുകളില്‍ യാദ്രിശ്ചികമായി പതിയാറുണ്ട്. അത്തരത്തില്‍ പതിഞ്ഞ ചില വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായി മാറാറുമുണ്ട്. ഇപ്പോഴിതാ അതിന് സമാനമായ 2 കുട്ടികളുടെ മാതൃക പരമായ പ്രവര്‍ത്തിയാണ് സോഷ്യല്‍ ലോകം ഏറ്റെടുത്തിരിക്കുന്നത്.

എന്തോ അറ്റകുറ്റ പണികള്‍ക്കായി എടുത്ത റോഡ് സൈഡില്‍ ഉള്ള കുഴി മഴ വെള്ളം കൊണ്ട് മൂടപെടുകയും വലിയൊരു അപകട സാധ്യത ഏതൊരാള്‍ക്കും തോന്നിപ്പോകുന്ന അവസ്ഥയിലായിരുന്നു. ഈ അപകട സാധ്യത മനസിലാക്കി അവസരോചിതമായി ഇടപെടുന്ന ഒരു ചേച്ചിയുടെയും അനുജന്റെയും വിഡിയോയാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ ചര്‍ച്ചയായി മാറിക്കൊണ്ടിരിക്കുന്നത്.

ഏത് നിമിഷവും അപകടം സംഭവിക്കാന്‍ സാധ്യതയുള്ള റോഡ് സൈഡിലുള്ള കുഴി കണ്ട് പലരും കണ്ടില്ല എന്ന ഭാവത്തോടെ നടന്നു നീങ്ങിയപ്പോള്‍, അത് കണ്ടില്ല എന്ന് നടിക്കാന്‍ പൊന്നോമനകള്‍ക്ക് സാധിച്ചില്ല. ഞാന്‍ ഒന്നുമറിഞ്ഞില്ല എന്ന രീതിയില്‍ നടന്നു പോയവര്‍ക്കും, നോക്കി നിന്നവര്‍ക്കും മാതൃകയായി 2 കുട്ടികള്‍ ചേര്‍ന്ന് പരിസരത്തുകിടന്ന ഒരു പഴയ ഗേറ്റ് എടുത്തു ആ കുഴി മൂടുന്ന വിഡിയോയാണ് ഇപ്പോള്‍ ഏവരുടെയും മനസ് നിറയ്ക്കുന്നത്. മുതിര്‍ന്നവര്‍ക്ക് പോലും തോന്നാത്ത ഒരു നല്ല പ്രവര്‍ത്തിയാണ് ആ കുട്ടികള്‍ക്ക് തോന്നിയത്. വീഡിയോ സോഷ്യല്‍ മീഡിയയില്‍ എത്തിയതോടെ നിരവധി ആളുകളാണ് വീഡിയോ ലൈക്ക് ചെയ്തും മികച്ച അഭിപ്രയങ്ങളും അഭിനന്ദങ്ങളുമായി രംഗത്ത് എത്തുന്നത്.

Leave a Reply

Your email address will not be published.