Santosh Sivan About Barroz and Mohanlal

ബറോസ് ലൊക്കേഷനിൽ മോഹൻലാലുമായി നിരന്തരം വഴക്കിട്ടെന്ന് സന്തോഷ് ശിവൻ – Santosh Sivan About Barroz and Mohanlal

എക്കാലത്തെയും മലയാളികളുടെ പ്രിയപ്പെട്ട താരമാണ് മോഹൻലാൽ. തന്റെ അഭിനയ മികവ് കൊണ്ട് പ്രേക്ഷകരുടെ മനസ്സിൽ ഇടം നേടാൻ അദ്ദേഹത്തിന് പണ്ടേ കഴിഞ്ഞിരുന്നു. മലയാളത്തിലെ മുൻനിര നടൻമാരിൽ ആദ്യത്തേ പേരായി മോഹൻലാൽ ഉണ്ട്. ഇത്രയും വർഷത്തെ അഭിനയ ജീവിതത്തിൽ സംവിധാനമെന്ന കടമ്പ കൂടി കടക്കാൻ ഒരുങ്ങുകയാണ് മോഹൻലാൽ. മോഹൻലാൽ സംവിധാനം ചെയ്യുന്ന ആദ്യ ചിത്രമായി പുറത്തിറങ്ങാൻ പോകുന്നതാണ് ബറോസ്. വളരെ കാലം പഴക്കമുള്ള ഒരു ഭൂതത്തിനെ കഥ പറയുന്ന ചിത്രമാണ് ബറോസ് എന്ന് മോഹൻലാൽ വെളിപ്പെടുത്തിയിരുന്നു. എന്നാൽ ചിത്രത്തിലെ ചിത്രീകരണ സമയത്ത് ഉണ്ടായ രസകരമായ നിമിഷങ്ങളെക്കുറിച്ച് പങ്കുവയ്ക്കുകയാണ് ചിത്രത്തിലെ ക്യാമറാമാൻ സന്തോഷ് ശിവൻ.

മോഹൻലാൽ എന്ന സംവിധായകനെക്കാൾ എനിക്കിഷ്ടം മോഹൻലാൽ എന്ന നടനെ ആണ്. തന്റെ അഭിനയം ഏത് രീതിയിൽ വരെ കൊണ്ടുപോകാനും അദ്ദേഹത്തിന് കഴിയും. അതേസമയം സംവിധാനത്തിലൂടെ എത്തുമ്പോൾ വിചാരിച്ച രീതിയിൽ ഷോട്ട് ലഭിച്ചില്ലെങ്കിൽ അദ്ദേഹം പലപ്പോഴും പ്രതികരിക്കാറുണ്ട്. എന്നാൽ ഇത് ക്യാമറ ആണെന്നും അത്രവേഗമൊന്നും ചലിപ്പിക്കാൻ പറ്റില്ല എന്നും പറഞ്ഞു ഞാനും തിരിച്ചു പ്രതികരിക്കും. ഇതുപോലെ മണിരത്നവും ആയി ഞാൻ വാക്കുതർക്കത്തിൽ ഏർപ്പെടാറുണ്ട് പലപ്പോഴും.

എന്നാൽ മോഹൻലാൽ ഇതൊക്കെ വളരെ സപ്പോർട്ടീവ് ആയാണ് എടുക്കാറ്. ലാലേട്ടനെ അങ്ങനെ അധികം ആർക്കും ഒന്നും വഴക്ക് പറയാൻ കഴിയില്ല. അത്തരത്തിൽ എല്ലാ സ്വാതന്ത്ര്യവും ഉള്ള ഒരാളാണ് ഞാൻ ഒക്കെ, എന്നും സന്തോഷ് ശിവൻ പറയുന്നു. ബറോസിന്റെ കൂടുതൽ വിശേഷങ്ങൾ അറിയാനായി ഈ വീഡിയോ മുഴുവനായി കണ്ട് നോക്കൂ….

English Summary:- Santosh Sivan About Barroz and Mohanlal

Leave a Reply

Your email address will not be published. Required fields are marked *