പിഞ്ചു കുഞ്ഞിനെ നിഷ്ടുരം മാലിന്യ ഓടയിൽ തള്ളിയ പെറ്റമ്മ

ജീവനും കരുതലുമേകേണ്ട ‘അമ്മ തന്നെ പിഞ്ചോമനയെ വലിച്ചെറിഞ്ഞപ്പോൾ കരുതലായി എത്തിയത് തെരുവ് നായ്ക്കൾ .. വിശ്വസിക്കാൻ പ്രയാസം ഉണ്ടാകും അല്ല , വിശ്വസിച്ചേ മതിയാകു . വെറും 4 ദിവസം പ്രായമുള്ള കു.ഞ്ഞിനെ മാലിന്യം നിറഞ്ഞ ഓടയിൽ തള്ളി യുവതി മുങ്ങി .. കുഞ്ഞിനെ പ്ലാസ്റ്റിക് കവറിൽ ആക്കിയായിരുന്നു ‘അമ്മ ഓടയിൽ ഉപേക്ഷിച്ചത് .മാലിന്യത്തിൽ വീണ കു.ഞ്ഞ് പതിയെ കരയാൻ തുടങ്ങിയപ്പോൾ ആരും വരുന്നതിന് മുൻപേ ഓടുന്ന യുവതിയെയും cctv ദൃശ്യങ്ങളിൽ കാണാൻ സാധിക്കും.

ഈ സമയം ഓടിയെത്തിയ തെരുവ് നായ്ക്കൾ കു.ഞ്ഞി.ന്റെ കരച്ചിൽ കേട്ട് ഓടയിൽ നിന്നും കു.ഞ്ഞിനെ റോഡിലേക്ക് കടിച്ചു വലിച്ചു കയറ്റുകയും , വഴിയേ പോകുന്നവരെ എല്ലാം കുരച്ചു കൊണ്ട് ആ പ്ലാസ്റ്റിക് കവർ കാണിച്ചു കൊടുക്കുകയും ചെയ്യുകയായിരുന്നു .. പലരും ആ വഴിയേ വന്നെങ്കിലും നായയുടെ കുരയിൽ പേടിച്ചു പിന്മാറുകയായിരുന്നു .. എന്നാൽ ഒടുവിൽ വന്നൊരാൾ നായയുടെ കുരയിൽ അസ്വഭാവികത തോന്നുകയും നായ ലക്‌ഷ്യം വെച് കുരയ്ക്കുന്ന പ്ലാസ്റ്റിക് ബാഗിനടുത്തേക്ക് ചെല്ലുകയും ചെയ്തു ..

പതിയെ ബാഗ് തുറന്നു നോക്കിയപ്പോൾ ഒരു പിഞ്ചു കു.ഞ്ഞി.നെയാണ് പ്ലാസ്റ്റിക് കവറിൽ വഴി യാത്രക്കാരന് കാണുവാൻ സാധിച്ചത് . കുഞ്ഞിനെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിക്കുകയും ചെയ്തു.. മൂക്കിലും വായിലും ചെളി വെള്ളം കയറി എങ്കിലും ജീവന് ആപത്തൊന്നും സംഭവിച്ചില്ല , തക്ക സമയത്ത് കു,ഞ്ഞിനെ ആശുപത്രിയിൽ എത്തിച്ചത് കൊണ്ട് തന്നെ കുഞ്ഞിന്റെ ജീവൻ രക്ഷിക്കാൻ സാധിച്ചു എന്നാണ് ഡോക്ടർ മാർ പറയുന്നത് . എന്തായാലും വീഡിയോ ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലായി മാറിയിട്ടുണ്ട് . cctv പരിശോധിച്ച പോലീസ് യുവതിയെ തിരിച്ചറിഞ്ഞിട്ടുണ്ട് എന്നാണ് സൂചന. എന്തായാലും തെരുവ് നായ്ക്കളുടെ അവസരോചിതമായ ഇടപെടലിൽ രക്ഷപെട്ടത് ഒരു കുഞ്ഞു ജീവനാണ്.

Leave a Reply

Your email address will not be published. Required fields are marked *