നല്ല കട്ട താടിയും മീശയും വളരാന്‍ ആഗ്രഹിക്കാത്ത പുരുഷന്മാരുണ്ടാവില്ല എന്നാല്‍ എല്ലാവര്ക്കും ഒരുപോലെ താടിയും മീശയും ഉണ്ടാകണമെന്നില്ല താടിയും മീശയും വളരുന്ന പ്രായമായാലും ചിലര്‍ക്ക് നല്ലപോലെ വളര്‍ച്ച ഉണ്ടാകാനുള്ള സാധ്യതയില്ല. കട്ട താടിയും ബുള്ളറ്റും എന്നതു തന്നെ നമ്മുടെ നാട്ടില്‍ ട്രെന്‍ഡ് ആണ്. എന്നാല്‍ ചില ആണ്‍കുട്ടികളില്‍ മാത്രം കണ്ടുവരുന്ന പ്രധാന പ്രശ്നമാണ് താടി വളരാതെ അവിടെ ഇവിടെയായി അല്പം മാത്രം താടി ഇത് നേരിടാന്‍ വേണ്ടി പുരുഷന്മാര്‍ ഏതു അറ്റം വരെയും പോകും ചിലര്‍ താടി നല്ലപോലെ വളരാന്‍ പല തരത്തില്‍ ഉള്ള ഓയില്‍ വന്ബ്ഗി പുരട്ടാറുണ്ട് എന്നാല്‍ ഇതും എല്ലാവര്‍ക്കും ഒരുപോലെ ഫലം ലഭിക്കാറില്ല.
ആവണക്കെണ്ണ കൊണ്ട് ഇത്തരം പ്രതിസന്ധികളെ നമുക്ക് പെട്ടെന്ന് തന്നെ പരിഹരിക്കാന്‍ സാധിക്കും. ഉറങ്ങുന്നതിന് മുന്‍പ് ആവണക്കെണ്ണ അല്‍പം താടിയിലും മീശയിലും നല്ലതു പോലെ തേച്ച് പിടിപ്പിച്ച് രാവിലെ എഴുന്നേറ്റ് കഴുകിക്കളയാവുന്നതാണ്.
സൗന്ദര്യസംരക്ഷണത്തിന്റെ കാര്യത്തില്‍ വളരെ വലിയ ഗുണങ്ങളാണ് നാരങ്ങ നീരും കറുവപ്പട്ടയും നല്‍കുന്നത്. എന്നാല്‍ ആണുങ്ങളില്‍ താടിയും മീശയും വളര്‍ത്താന്‍ സഹായിക്കുന്ന മാര്‍ഗ്ഗങ്ങളില്‍ ഏറ്റവും മികച്ചതാണ് കറുവപ്പട്ടയും നാരങ്ങ നീരും. ഇത് രണ്ടും മിക്‌സ് ചെയ്ത് താടിയിലും മീശയിലും പുരട്ടുക. ഇത്തരത്തില്‍ ചെയ്യുന്നത് എന്തുകൊണ്ടും നല്ലതാണ്. ഇത് രോമവളര്‍ച്ച വര്‍ദ്ധിപ്പിക്കുന്നതിന് സഹായിക്കുന്നു. ഇതിലൂടെ മീശയില്ല താടിയില്ല എന്ന പ്രശ്‌നത്തിന് നമുക്ക് പരിഹാരം കാണാവുന്നതാണ്.