എരുകില കൊണ്ട് മുട്ട് വേദന മാറ്റം

എരുക്കിന്റെ വേര്‌, വേരിന്മേലുള്ള തൊലി, കറ, ഇല, പൂവ് എന്നിവ പ്രധാനമയും ഔഷധനിർമ്മാണത്തിന്‌ ഉപയോഗിക്കുന്ന ഭാഗങ്ങളാണ്‌. ത്വക്ക് രോഗം, ഛർദ്ദി, രുചിയില്ലായ്മ, മൂലക്കുരു എന്നീ അസുഖങ്ങൾക്കും എരുക്ക് ഉപയോഗിച്ച് വരുന്നു. കൂടാതെ പല അസുഖങ്ങൾക്കുമായി നിർമ്മിക്കുന്ന ആയുർവ്വേദൗഷധങ്ങളിൽ എരുക്കിന്റെ ഔഷധയോഗ്യമായ ഭാഗങ്ങൾ ഉപയോഗിക്കുന്നു. പൊക്കിളിൻറെ താഴെയുള്ള അസുഖങ്ങൾക്കാണ്‌ എരുക്ക് കൂടുതൽ ഫലപ്രദമെന്ന് സുശ്രുതസംഹിതയിൽ പ്രതിപാദിക്കുന്നു. കൂടാതെ വിയർപ്പിനെ ഉണ്ടാക്കുന്ന ഔഷധം എന്നാണ്‌ എരുക്കിനെ കുറിച്ച് പറഞ്ഞിരിക്കുന്നത്. കൂടാതെ വിവിധ പുരാതന ചികിത്സാരീതികളിലും എരുക്കിനെ പലരോഗങ്ങൾക്കും ഫലപ്രദമായ രീതിയിൽ ഉപയോഗിക്കുന്നതിന് മരുന്നുകൂട്ടുകളും വിശദമായി പ്രതിപാദിച്ചിരിക്കുന്നു.

എരുക്കിൽ നിന്ന് വേർതിരിച്ചെടുത്ത ഘടകങ്ങളുടെ ആധുനിക പഠനങ്ങളിൽ അവയ്ക്ക് അണുനശീകരണ ശക്തിയും ചില പ്രത്യേക പ്രക്രിയ വഴി വേർതിരിച്ചെടുക്കുന്ന ഘടകങ്ങൾക്ക് കുമിൾനശീകരണ ശക്തിയും ഉണ്ടെന്ന് തെളിയിച്ചിട്ടുണ്ട്. ചില ഗവേഷകർ എരുക്കിലെ ഔഷധ ഘടകങ്ങൾ ഉന്മാദം, വേദന, അപസ്മാരം, ഉറക്കം തുടങ്ങിയ കേന്ദ്ര നാഡീവ്യൂഹ പ്രവർത്തനങ്ങളെ ബാധിക്കുമെന്ന് സ്ഥിരീകരിക്കുന്നു.എരികിന്റെ ഇലയിൽ മഞ്ഞളും കാറ്റർവഴയുടെ ജെല്ലും കൂടി ചേർത്ത് കാലിൽ കെട്ടി വെച്ചാൽ വേദനകൾ മാറും.കൂടുതൽ അറിയാൻ വീഡിയോ കാണുക.

Leave a Reply

Your email address will not be published. Required fields are marked *