ആനകളെ ഇഷ്ടമല്ലാത്തവർ കുറവാണ്. അതുകൊണ്ടുതന്നെ ആന കഥകളും കേട്ടിരിക്കാൻ എല്ലാവർക്കും ഇഷ്ടമാണ്. അത്തരത്തിൽ ഒരു രസകരമായ ആനയുടെയും പാപ്പാന്റെയും കഥയാണ് ഇന്നത്തെ വീഡിയോയിലൂടെ നിങ്ങൾക്കായി പങ്കുവയ്ക്കുന്നത്. മദപ്പാട് ഇളകിയത് കൊണ്ടും വളരെയധികം ക്രൂര മനോഭാവം ഉള്ളതുകൊണ്ടും കുറെ നാളായി തള്ളക്ക് പെട്ടിരുന്ന ആനയാണ് കീർത്തി. വർഷങ്ങളോളം കീർത്തി പുറം ലോകം കണ്ടിട്ടില്ല. അവനെ പുറത്തിറക്കാൻ എല്ലാവർക്കും ഭയമായിരുന്നു. നല്ല നീളൻ കൊമ്പുകളുള്ള അവൻ കാണാൻ സുന്ദരനാണ് എന്നുണ്ടെങ്കിലും അവനെ എല്ലാവർക്കും ഏറെ ഭയമായിരുന്നു. മരണവേളയിൽ നിരവധി പേരെ ആക്രമിച്ച ചരിത്രം ഉള്ളതുകൊണ്ടാണ് അവനെ ഉത്സവങ്ങളിലും മറ്റും എഴുന്നള്ളിക്കാൻ എല്ലാവർക്കും ഭയമായിരുന്നു അത്.
അങ്ങനെ ആരോടും അടുപ്പം ഇല്ലാതിരുന്ന കീർത്തിയെ ഒമ്പത് വർഷങ്ങൾക്ക് ശേഷം നെറ്റിപ്പട്ടം കെട്ടി എഴുന്നള്ളിച്ചിരിക്കുകയാണ് മഹേഷ് എന്ന പാപ്പാൻ. മഹേഷിന്റെ മനോധൈര്യം ഒന്നുകൊണ്ടുമാത്രമാണ് കീർത്തിയെ മഹേഷ് ഇണക്കി എടുത്തത്. ഏറെനാൾ അവനോടൊത്ത് നിന്ന് അവന്റെ ചട്ടങ്ങളും ശീലങ്ങളും പഠിച്ചെടുത്ത് അവനെ ആഗ്രഹിക്കുന്ന പോലെ മെരുക്കി എടുത്ത് തന്റെ പരിധിക്കുള്ളിൽ ആക്കുകയായിരുന്നു മഹേഷ്. എന്തായാലും മഹേഷിന്റെ ധൈര്യം സമ്മതിക്കാതെ വയ്യ. എങ്ങനെയാണ് മഹേഷ് കീർത്തിയെ തന്റെ കൈപ്പിടിയിൽ ആക്കിയത് എന്നറിയാനായി ഈ വീഡിയോ ഒന്ന് കണ്ടു നോക്കൂ….