റോഡിലൂടെ ഒരു വാഹനം പോലും കടത്തിവിടുന്നില്ല ഈ കാട്ടാന….! കാട്ടിലൂടെ ഉള്ള വഴികളിലൂടെ സഞ്ചരിക്കുമ്പോൾ ഏറ്റവും കൂടുതൽ ഭയക്കേണ്ട ഒരു കാര്യം ആണ് ഏതെങ്കിലും വന്യ മൃഗങ്ങളുടെ ആക്രമണം നേരിടേണ്ടി വരുമോ എന്നത്. അത് ചിലപ്പോൾ പുലിയുടെ ആവാം കടുവയുടെ ആവാം കരടിയുടെ ഒക്കെ ആവാം. എന്നാൽ കൂടുതൽ ആയും കണ്ടു വരാറുള്ളത് കാട്ടാനകളുടെ ആക്രമണം തന്നെ ആണ് എന്ന് പറയാം. കാട്ടാന ഇടഞ്ഞു കൊണ്ട് വന്നു കഴിഞ്ഞാൽ ഉള്ള ആ ഒരു അവസ്ഥ പറഞ്ഞു അറിയിക്കേണ്ട കാര്യമില്ലലോ. പൊതുവെ കൂട്ടമായി വരുന്ന ആനകൾ ആക്രമിക്കുന്നത് കണ്ടിട്ടില്ല.
ഒറ്റയ്ക്ക് ഇറങ്ങുന്ന കാട്ടാനകൾ ആണ് കൂടുതൽ ആയും ആളുകളെ ആക്രമിക്കാറുള്ളത് എന്ന് തന്നെ പറയാം. ഇപ്പോൾ നമ്മുടെ കേരളത്തിൽ അട്ടപ്പാടി, പാലക്കാട് ഉള്ള ധോണി, വയനാട് എന്നിവിടങ്ങളിൽ ഒക്കെ ധാരാളം ആയി കാട്ടാന ഇറങ്ങുകയും അതുപോലെ തന്നെ അവ മനുഷ്യരെയും മനുഷ്യർ ഉണ്ടാക്കിയ കൃഷിയും മറ്റും നശിപ്പിക്കുന്നതായി ഈ അടുത്തിടെ വരെ കേട്ടിട്ടുള്ള സംഭവം തന്നെ ആണ്. അത്തരത്തിൽ ഒരു കാട്ടാന റോഡിൽ ഇറങ്ങി അതിലൂടെ പോകുന്ന വലുതും ചെറുതും ആയ എല്ലാ വാഹനത്തെയും ആക്രമിക്കുന്ന കാഴ്ച ഈ വീഡിയോ വഴി കാണാം.