തല്ലാൻ വന്ന മദ്യപാനികൾക്ക് നേരെ ആനയെ അഴിച്ചു വിട്ട് പാപ്പാൻ രക്ഷപ്പെടുന്ന

ആനയും പാപ്പനും തമ്മിലുള്ള പല സ്നേഹ ബന്ധത്തിന്റെയും കഥകൾ നമ്മൾ കേട്ടിട്ടുണ്ട്. പലപ്പോഴും തങ്ങളെ പല ആപത്തിൽ നിന്നും രക്ഷിക്കാൻ ആനകൾ തുണയായ കഥ പല പാപ്പന്മാരും പറഞ്ഞു നമ്മൾ കേട്ടിട്ടുണ്ട്. അത്തരത്തിലൊരു ആപത്തിൽ പെട്ട തന്റെ സ്വന്തം പാപ്പാനെ രക്ഷിക്കുന്നതിനായി ആന ചെയ്ത കാര്യമാണ് ഇപ്പോൾ വൈറലാകുന്നത്. ഉത്സവപറമ്പുകളിൽ എഴുന്നള്ളിക്കുന്ന ആനകളെ തൊടാനും അവയുടെ കൂടെ ഒരു ഫോട്ടോ എടുക്കാനും ആഗ്രഹിക്കാത്തവരായി ആരും തന്നെ ഉണ്ടാകില്ല.

അതിനായി ആളുകൾ പാപ്പാനെ ചട്ടംകെട്ടുകയും ചെയ്യാറുണ്ട്. അത്തരത്തിൽ എല്ലാ ഉത്സവപ്പറമ്പുകളിലും ആനയ്ക്കു ചുറ്റും ആളുകൾ നിറയാറുണ്ട്.
അത്തരത്തിൽ ഉത്സവം കഴിഞ്ഞ് ആനയെ അഴിച്ചുകെട്ടുന്നതിനിടയിൽ ആനയുടെ കൂടെ സെൽഫി എടുക്കണമെന്ന് പറഞ്ഞ് കുറച്ച് കുടിയന്മാർ ഒത്തുകൂടി. എന്നാൽ ആന ആകെ ക്ഷീണിതനാണെന്നും അവന് വെള്ളം കൊടുക്കാനും മറ്റും ആയി മാറ്റി കെട്ടുകയാണെന്നും പാപ്പാൻ അവരോട് പറഞ്ഞു. എന്നാൽ അത് വകവയ്ക്കാതെ ആനയുടെ അടുത്തേക്ക് ചെന്നപ്പോൾ അയാൾ അത് തടയുകയും. തുടർന്ന് വാക്ക് തർക്കമുണ്ടാവുകയും പാപ്പാനെ തല്ലാൻ ആയി കുടിയാന്മാർ വരികയും ചെയ്തു. അപ്പോൾ തന്നെ ആനയെ അവർക്ക് നേരെ അഴിച്ചു വിട്ട് ആണ് സ്വന്തം ജീവൻ ഇയാൾ രക്ഷിച്ചത്. ആ രസകരമായ സംഭവം കാണാനായി ഈ വീഡിയോ മുഴുവനായി ഒന്ന് കണ്ടു നോക്കൂ…

Leave a Reply

Your email address will not be published. Required fields are marked *