പറഞ്ഞ സമയത്ത് എത്തിയില്ല , പാമ്പാടി രാജനെ പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയ സംഭവം – Pampadi Rajan

മദ്ധ്യകേരളത്തിലെ ആനകളിൽ പ്രമുഖനാണ് പാമ്പാടി രാജൻ. ആനകളുടെ തലപ്പൊക്കത്തിൽ രാജനെ വെല്ലാൻ ആളില്ല എന്ന് തന്നെ പറയാം. 314.6 സെ.മീ. ആണ് രാജന്റെ ഉയരം. ഉറച്ച ശരീരവും പ്രൗഢഗംഭീരമായ നടത്തവുള്ള രാജന് മദപ്പാടും വളരെ കുറവാണ്. ലക്ഷണത്തികവുളള ഈ ആനക്ക് വിവിധ ഗജമേളകളിൽ നിന്നായി ഗജേന്ദ്രൻ, ഗജമാണിക്യം, ഗജരാജരത്നം, ഗജരാജ പ്രജാപതി തുടങ്ങിയ ബഹുമതികൾ ലഭിച്ചിട്ടുണ്ട്. ഗജരാജൻ, ഗജകേസരി, ഗജരെത്നം എന്നീ പട്ടങ്ങൾ സ്വന്തമാക്കിയ പാമ്പാടി രാജൻ ഗജമാണിക്യം പട്ടം ലഭിച്ച ഏക ആനയാണ്.

നമ്മുക്കറിയാം കേരളത്തിലുള്ള മിക്ക പ്രധാന ഉത്സവങ്ങളിലും, തൃശ്ശൂർ പൂരം പോലുള്ള പ്രമുഖ പൂരങ്ങളിലും പങ്കെടുത്തിട്ടുള്ള പാമ്പാടി രാജനെ നേരം വൈകി എത്തിയതിനെ തുടർന്ന് ഒരു ഉത്സവത്തിൽ നിന്ന് അകറ്റി നിർത്തിയ കഥയാണ് ഇന്ന് നിങ്ങളുമായി പങ്കു വെക്കുന്നത്. ഉത്സവത്തിന് തിടമ്പേറ്റാൻ ബുക്കു ചെയ്തിരുന്ന ആനയായിരുന്നു പാമ്പാടി രാജൻ. എന്നാൽ സമയത്തിന് എത്താൻ കഴിയാതിരുന്ന ആനയെ നാട്ടുകാർ കൂടി തടഞ്ഞു വയ്ക്കുകയും തുടർന്ന് പൊലീസ് കേസ് ആവുകയും ചെയ്ത സംഭവം ഉണ്ടായിട്ടുണ്ട്. ഒടുവിൽ ആനയുടെ മുതലാളി വന്നതിനുശേഷം നഷ്ടപരിഹാരം ഉൾപ്പെടെ മൂന്നുലക്ഷം രൂപ കെട്ടി വെച്ചിട്ടാണ് ആനയെ പുറത്തുവിട്ടത്. ഈ കഥ എവിടെയാണ് നടന്നത് എന്നറിയാനായി ഈ വീഡിയോ മുഴുവനായും കണ്ടു നോക്കൂ….

Leave a Reply

Your email address will not be published. Required fields are marked *