വ്യത്യസ്ഥങ്ങളായ നിരവധി സൗഹൃദങ്ങൾക്ക് നമ്മൾ സാക്ഷ്യം വഹിച്ചിട്ടുണ്ട്. മൃഗങ്ങളും മനുഷ്യനും തമ്മിലുള്ള നിരവധി സൗഹൃദ കഥകൾ നമ്മൾ ധാരാളം കേട്ടിട്ടുണ്ട്. അത്തരത്തിൽ അപൂർവ്വങ്ങളിൽ അപൂർവ്വമായ ഒരു സൗഹൃദത്തിന്റെ കഥയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ഒരു കൊച്ചു കുട്ടിയും കുറച്ചു കുരങ്ങന്മാരും തമ്മിലുള്ള സൗഹൃദമാണ് വീഡിയോയിലുള്ളത്. മനുഷ്യരുമായി ഏറെ സാദൃശ്യമുള്ള ജീവിയാണ് കുരങ്ങൻ. കുരങ്ങന്റെ പിൻതലമുറക്കാരാണ് മനുഷ്യർ എന്നും പറയപ്പെടുന്നു.
അതുകൊണ്ടുതന്നെ മനുഷ്യരുടേത് പോലെ ബുദ്ധിയും ശക്തിയും കഴിവും എല്ലാം ഇവർക്കുണ്ട്. അതുകൊണ്ടുതന്നെ മനുഷ്യരുമായി പെട്ടെന് ഇണങ്ങാൻ കുരങ്ങുകൾക്ക് കഴിയും. പ്രത്യേകിച്ച് കൊച്ചു കുട്ടികളോട്.
അത്തരത്തിൽ ഇവിടെ ഇതാ ഒരു കുട്ടിയോടൊപ്പം ഭക്ഷണം കഴിച്ചും, കളിച്ചും ഇരിക്കുന്ന കുരങ്ങന്റെ ദൃശ്യങ്ങളാണ് സോഷ്യൽ മീഡിയയിൽ തരംഗമായി മാറി കൊണ്ടിരിക്കുന്നത്. കുരങ്ങനോടൊപ്പം ഏറെനേരം ചിലവഴിക്കുന്നുണ്ട് ഈ കുഞ്ഞ്. അതേസമയം കുരങ്ങന്റെ കുഞ്ഞിനെ തന്റെ കയ്യിലെടുക്കാനുള്ള ഒരു ശ്രമം നടത്തിയപ്പോൾ അത് പരാജയപ്പെടുകയും ചെയ്തു. എന്തൊക്കെ പറഞ്ഞാലും തന്റെ കുഞ്ഞിനെ കൊടുത്തിട്ടുള്ള സൗഹൃദം ഒന്നും വേണ്ട എന്നുള്ള രീതിയിലാണ് കുരങ്ങന്റെ അപ്പോഴത്തെ ഭാവം. വളരെ വ്യത്യസ്തമായ ഈ വീഡിയോ ഒന്ന് കണ്ടു നോക്കൂ. തീർച്ചയായും നിങ്ങൾക്ക് ഇഷ്ടപ്പെടും…