ആരോഗ്യകരമായ ജീവിതശൈലി ശീലമാക്കുകയും മാനസിക സമ്മർദം അകറ്റുകയും ചെയ്താൽ മുടി കൊഴിയുന്നത് തടയാനാകും.മുടി കോഴിച്ചിലന് വീട്ടിൽ നിന്നും തന്നെ നമുക്ക് ഉണ്ടാകാൻ പറ്റുന്ന ഒരുപാട് തരം മരുന്ന് എണ്ണകൾ ഉണ്ട്.കറ്റാര്‍വാഴയുടെ പോള കൊണ്ടാണ് എണ്ണ കാച്ചുന്നത്. സാമാന്യം വലിപ്പമുള്ള കറ്റാര്‍വാഴയുടെ തണ്ട് എടുത്ത് അതിനെ ചെറിയ കഷ്ണങ്ങളാക്കി മിക്‌സിയില്‍ നല്ലതു പോലെ അരച്ചെടുക്കാം.
ഒരു കപ്പ് കറ്റാര്‍വാഴ ജ്യൂസിന് അരക്കപ്പ് വെളിച്ചെണ്ണയാണ് വേണ്ടത്.ഇത്തരത്തില്‍ എടുക്കുന്ന വെളിച്ചെണ്ണ മായം ചേര്‍ക്കാത്തത് ആയിരിക്കണം. ഇത് അടിഭാഗം കട്ടിയുള്ള പാത്രത്തില്‍ ചൂടാക്കാം. വെളിച്ചെണ്ണ ചൂടാക്കിയ ശേഷം ഇതിലേക്ക് കറ്റാര്‍വാഴയുടെ നീര് ഒഴിയ്ക്കാം.കറ്റാര്‍വാഴയുടെ നീര് വെളിച്ചെണ്ണയില്‍ ഒഴിച്ച ശേഷം 10 മിനിട്ടോളം ഇളക്കിക്കൊണ്ടിരിയ്ക്കണം. ഇപ്രകാരം ഇളക്കിക്കൊണ്ടിരിയ്ക്കുമ്പോള്‍ ഇതിലെ ചണ്ടി തനിയേ എണ്ണയ്ക്ക് മുകളില്‍ ഊറി വരും.അതിനു ശേഷം ഈ എണ്ണ തെളിഞ്ഞ് വരുമ്പോള്‍ അടുപ്പില്‍ നിന്നും മാറ്റി വെയ്ക്കാവുന്നതാണ്. ഇതിനു ശേഷം നല്ലതു പോലെ തണുത്ത് കഴിയുമ്പോള്‍ ഒരു കുപ്പിയില്‍ ഒഴിച്ച് വെയ്ക്കാം. ഈ എണ്ണ തലയില്‍ നല്ലതു പോലെ തേച്ച്് പിടിപ്പിക്കാം. എന്നിട്ട് വേണം കുളിയ്ക്കാന്‍.കൂടുതൽ അറിയാൻ വീഡിയോ കാണുക.