വീടിന്റെയും വസ്തുവിന്റെയും ദോഷം മാറാൻ ഫെങ്ക് ഷുയി

ദേവാലയങ്ങൾ, കാവുകൾ, ശ്മശാനം, കല്ലറകൾ പാടില്ല. പഴയഭവനങ്ങൾ പൊളിച്ച് മാറ്റിയ ഒരു വസ്തുക്കളും പുതിയവയിൽ ഉപയോഗിക്കരുത്. ചിതൽപ്പുറ്റുള്ള ഭൂമിയിൽ ഭവനം വയ്ക്കുന്നതിനാൽ ദോഷമുണ്ടാകും. ഇത് നാഗഭൂമിയാ ണ് ഇവിടെ വസിക്കുന്നതിന് പാടില്ല. വാടകവീട്ടിൽ വാസ്തു ദോഷം നോക്കണം. നാഗ ഭൂമിയിൽ ചിതൽപ്പുറ്റുള്ള വസ്തു ദാരിദ്ര്യം വരുത്തി വയ്ക്കും.വലിയ കുഴിയുള്ള വസ്തുവും ചപ്പുചവറുകൾ, മണ്ണ് ഇട്ട് മൂടിയ പുതിയ ഭൂമിയും ഒരു കാരണവശാലും വാങ്ങരുത്. ഭൂമിയിൽ വാഹനസൗകര്യവും നടപ്പാതയും വേണം. ജലലഭ്യതയും സൂര്യകിരണങ്ങള്‍ ഏറ്റ് വരണ്ട വസ്തു ആകരുത് സസ്യജാലങ്ങള്‍ വളരുന്നതായിരിക്കണം.

വീടിനു വേണ്ടി വാങ്ങുന്ന സ്ഥലത്തിന്റെ തെക്കു പടിഞ്ഞാറു വശത്തായി ഏതെങ്കിലും വിധത്തിലുള്ള വെട്ടുകളോ കുഴികളോ ഉണ്ടോയെന്നു ശ്രദ്ധിക്കണം. ഇങ്ങനെ മുറിഞ്ഞ ഇടങ്ങളുണ്ടെങ്കില്‍ ഇത് വാസ്തുപുരുഷന്റെ കാല്‍ വെട്ടിക്കളഞ്ഞുവെന്ന സങ്കല്‍പമാണ് നല്‍കുന്നത്. ഇത് ഒരു വ്യക്തിയുടെ സ്വകാര്യജീവിതത്തെ ബാധിക്കാന്‍ സാധ്യതകള്‍ ഏറെയാണ്.അടുക്കളയും ബാത്ത്‌റൂമുകളും വടക്കോ വടക്കു കിഴക്കു ദിശയിലോ പാടില്ല. ഇത് സാമ്പത്തിക പ്രശ്‌നങ്ങളും ബാധ്യതകളും വരുത്തി വയ്ക്കുമെന്നാണ് വാസ്തുപ്രകാരമുള്ള വിശ്വാസം.വീടിന്റ പ്രധാന വാതില്‍ തെക്കോട്ടോ പടിഞ്ഞാറോട്ടോ ആകരുത്. ഇത് ദോഷങ്ങള്‍ വരുത്തും.കൂടുതൽ അറിയാൻ വീഡിയോ കാണുക.

Leave a Reply

Your email address will not be published. Required fields are marked *