നമ്മൾ എത്രത്തോളം സ്നേഹിക്കുന്നുവോ അത്രത്തോളം സ്നേഹം നമുക്ക് നൽകുന്ന നിഷ്കളങ്കമായ ജീവിയാണ് ആന. സ്നേഹിച്ചാൽ തന്നെ എത്ര ഉപദ്രവിച്ചാലും തന്റെ പാപ്പാനെ ചേർത്തുനിർത്തുന്ന ഒരു ജീവി കൂടിയാണ് ആന. ആനയെ സ്വന്തം മക്കളെപ്പോലെ കരുതി വളർത്തുന്ന നിരവധി പാപ്പാന്മാരും ഉണ്ട്. അത്തരത്തിൽ അപൂർവമായ ഒരു സുന്ദര സ്നേഹബന്ധത്തിന് വിരാമമായിരിക്കുകയാണ്. എല്ലാവർക്കും സുപരിചിതയാണ് നാസർ ഇക്ക എന്ന ആന പാപ്പാനെയും അയാളുടെ ഓമന മകൾ മിനി എന്ന പിടി ആനയേയും. ഇരുവരുടെയും സ്നേഹ ബന്ധത്തിന്റെ നിരവധി വീഡിയോകൾ നമ്മൾ മുൻപ് കണ്ടിട്ടുണ്ട്.
ഒരച്ഛൻ തന്റെ മക്കളെ എങ്ങനെ സ്നേഹിക്കുന്നുവോ അതുപോലെയാണ് നാസർ ഇക്ക മിനിയെ കൊണ്ട് നടന്നത്. മിനിക്കും ഒരു പ്രത്യേക സ്നേഹമായിരുന്നു തന്റെ ഉപ്പയോട്. വെറുതെ നിലത്തു കിടക്കുന്ന നാസർ ഇക്കയെ ഉറങ്ങാൻ സമ്മതിക്കാതെ തുമ്പിക്കൈകൊണ്ട് ഇക്കിളിയാക്കി എഴുന്നേൽപിച്ചിരിക്കുന്നതും, ചുമ്മാ തല്ലുകൂടി കളിക്കാനായി നെറ്റ് കൊണ്ട് ഇടിക്കുന്നതുമൊക്കെയായ നിരവധി വീഡിയോകൾ നമ്മൾ കണ്ടിട്ടുണ്ട്. എന്നാൽ ഇന്ന് അച്ഛന് മകളെ നഷ്ടപ്പെട്ടിരിക്കുകയാണ്. സ്വന്തം ഉപ്പയെ വിട്ട് മിനി ഈ ലോകത്തോട് വിട പറഞ്ഞിരിക്കുകയാണ്.
നാസർ ഇക്ക മിനിയുടെ വിയോഗം സഹിക്കാൻ ശക്തി കൊടുക്കണെ എന്നാണ് ആളുകൾ പറയുന്നത്. എന്തായാലും അപൂർവ്വമായ ഒരു സ്നേഹബന്ധത്തിന് തിരശ്ശീല വീണിരിക്കുകയാണ് ഇവിടെ. മരണത്തിനു പോലും തോൽപ്പിക്കാൻ കഴിയാത്ത ഒരു സ്നേഹ ബന്ധമായിരുന്നു ഇവരുടേത്. കൂടുതൽ അറിയാനായി ഈ വീഡിയോ മുഴുവനായും കണ്ടുനോക്കൂ….