കൊമ്പിൽ പിടിക്കാൻ വന്നവനെ തോട്ടി കൊണ്ട് നേരിട്ട് പാപ്പാൻ

ഒരമ്മ തന്റെ കുഞ്ഞിനെ ലാളിച്ചും സ്നേഹിച്ചു ഓമനിച്ചും വൃത്തിയായി കൊണ്ട് നടക്കുന്ന പോലെ തന്നെയാണ് ഒരു ആന പാപ്പാൻ ആനയെ കൊണ്ട് നടക്കുന്നത്. അവനെ കുളിപ്പിച്ച് വൃത്തിയാക്കി ദേഹമാസകലം ചന്ദനം പൂശി, അവനെ അണിയിച്ചൊരുക്കി കണ്ടാൽ ആർക്കും ഒന്ന് തൊട്ടുതലോടാൻ തോന്നുന്ന വിധത്തിൽ സുന്ദരൻ ആക്കിയാണ് കൊണ്ട് നടക്കുക. ആനയും ആനയുടെ കൂടെ പാപ്പാനും നടന്നുവരുന്നത് കാണാൻ തന്നെ ഒരു പ്രത്യേക ചന്തമാണ്. ആനയെ സ്വന്തം മക്കളെ പോലെയാണ് മിക്ക പാപ്പാന്മാരും കാണുന്നത്. അതുകൊണ്ടുതന്നെ അവർ തമ്മിൽ ഒരു പ്രത്യേക സ്നേഹബന്ധവും ഉണ്ട്.

അത്തരത്തിൽ ആനയും പാപ്പാനും തമ്മിലുള്ള നിരവധി സ്നേഹബന്ധത്തിന്റെ കഥകൾ നമ്മൾ കേട്ടിട്ടുണ്ട്. എന്നാൽ ചില സമയങ്ങളിൽ ആനകളിൽ നിന്ന് അപകടം പറ്റുന്ന പാപ്പാന്മാരുടെ കഥകളും നമ്മൾ കേട്ടിട്ടുണ്ട്. എല്ലാ വീടുകളിലും അച്ഛനമ്മമാരെ പൊന്നുപോലെ നോക്കുന്ന മക്കൾ ഉണ്ടാകില്ലല്ലോ… അതുപോലെ തന്നെ നമുക്ക് ഇതിനെയും കാണാം.

തന്റെ മക്കളെ ആരെങ്കിലും അനുവാദമില്ലാതെ തൊടാൻ ശ്രമിച്ചാൽ ഏതൊരു അച്ഛനും അമ്മയും ചെയ്യുന്ന അതേ പ്രവർത്തിയാണ് ഇവിടെ തന്റെ മകനായ അന്നമനട പരമേശ്വരൻ എന്ന ആനയെ, അവന്റെ നീളമാർന്ന കൊമ്പുകളെ തൊടാനായി ഒരാൾ ശ്രമിച്ചപ്പോൾ പാപ്പാൻ മനോജ് തന്റെ തോട്ടികൊണ്ട് തട്ടി മാറ്റുന്ന വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. “തന്റെ അനുവാദമില്ലാതെ തന്റെ കൊമ്പനെ തൊടുന്നോടാ…” എന്ന രീതിയിൽ ലൂസിഫർ സിനിമ ഡയലോഗോടുകൂടിയാണ് വീഡിയോ വൈറലാകുന്നത്. കൂടുതൽ അറിയാനായി വീഡിയോ മുഴുവനായും കണ്ട് നോക്കൂ….

Leave a Reply

Your email address will not be published. Required fields are marked *