വെറ്റില വെറും വയറ്റിൽ കഴിച്ചാൽ

വെറ്റില അതിഥികൾക്ക് നൽകുന്നത് ആതിഥ്യമര്യാദയുടെ അടയാളമായിട്ടാണ് ഭാരതീയ സംസ്കാരത്തിൽ കണക്കാക്കപ്പെടുന്നത്. വെറ്റിലയുടെ യഥാർത്ഥ ഉത്ഭവ കഥയും വ്യാപനവും ഇന്നുവരെ ചർച്ചാവിഷയമായി തുടരുന്നു. എന്നിരുന്നാലും ഈ ഇലകൾ ഇന്ത്യൻ, ഇന്ത്യൻ ഇതര ഇനങ്ങളിൽ പെട്ട വിവിധ പാചകരീതികളിൽ വ്യാപകമായി ഉപയോഗിക്കപ്പെടുന്നു. വിവാഹ ചടങ്ങുകൾ, മതാരാധനയുമായി ബന്ധപ്പെട്ട ചടങ്ങുകൾ എന്നിവയിലെയെല്ലാം അത്താഴ മെനുവിൽ തുടങ്ങി പൂജകളിലെ വരെ ഭാഗമായി ഉപയോഗിക്കുന്ന വിശിഷ്ട വസ്തുവാണ് വെറ്റില.വെറ്റിലയിൽ ആന്റിഓക്സിഡന്റുകൾ അടങ്ങിയിട്ടുണ്ട്.

പി.എച്ച് ലെവൽ സാധാരണ നിലയിലാക്കി ഉദരപ്രശ്നങ്ങൾ പരിഹരിക്കുന്നു. ദിവസവും വെറുംവയറ്റിൽ വെറ്റില നീരു കുടിക്കുന്നത് മലബന്ധം അകറ്റും. കുറച്ച് വെള്ളം ചേർത്ത് വെറ്റില ചതയ്ക്കുക. ഈ വെള്ളം ഒരു രാത്രി വയ്ക്കുക. പിറ്റേന്നു രാവിലെ വെറും വയറ്റിൽ ഇതു കുടിക്കുക. വെറ്റിലയുടെ തണ്ട് ആവണക്കണ്ണയിൽ മുക്കി സപ്പോസിറ്ററി ആക്കി മലദ്വാരത്തിൽ വച്ചാൽ കുഞ്ഞുങ്ങളുടെ മലം കട്ടിയായി പോകുന്ന ബുദ്ധിമുട്ട് അകറ്റാം.നല്ലൊരു വേദനസംഹാരിയണ് വെറ്റില. വെറ്റില അരച്ച് വേദനയുള്ള ഭാഗത്തു പുരട്ടുക. വേദനയ്ക്കു ശമനം ലഭിക്കും. വെറ്റില ചവച്ചു നീരിറക്കുക. ഉള്ളിലുള്ള വേദയനയ്ക്ക് ആശ്വാസമേകും. മുറിവിൽ വെറ്റില വച്ച ശേഷം ബാൻഡേജിട്ടാൽ മുറിവ് വേഗം ഉണങ്ങും.

Leave a Reply

Your email address will not be published. Required fields are marked *