കൈയ്യില്‍ കാശുണ്ടെങ്കില്‍ ലോകത്തിന്റെ ഏത് കോണിലും പോകാം എന്നാണ് നമ്മള്‍ പൊതുവേ പറയാറ്. എന്നാല്‍ എത്ര പണമുണ്ടെങ്കിലും ആളുകള്‍ക്ക് പ്രവേശനം ഇല്ലാത്ത ചില സ്ഥലങ്ങളുണ്ടെന്ന് പറഞ്ഞാല്‍ നിങ്ങള്‍ വിശ്വസിക്കുമോ? എന്നാല്‍ സത്യമാണ് അത്തരം കുറച്ച് സ്ഥലങ്ങളെ കുറിച്ചാണ് ഇന്നത്തെ വീഡിയോയില്‍ നിങ്ങള്‍ക്കായി പങ്കുവെക്കുന്നത്.
അതില്‍ ആദ്യത്തേതാണ് നോര്‍ത്ത് സെന്റെയ്ല്‍ ഐലന്റ് (The North Sentiel Island) ബംഗ്ലാള്‍ ഉള്‍ക്കടലിലെ ഒരു ദ്വീപാണിത്. ഇവിടെയ്ക്ക് ആളുകള്‍ക്ക് പ്രവേനമില്ല എന്നൊരു നിയമം നിലവിലുണ്ട്. കാരണം ഈ ദ്വീപില്‍ വസിക്കുന്ന മനുഷ്യര്‍ പ്രാകൃത മനുഷ്യരാണ്. വസ്ത്രങ്ങളും മറ്റും ഇല്ലാതെ കാട്ടിലെ മക്കളെ പോലെ കഴിയുന്നവര്‍. യാതൊരു വിധത്തിലുള്ള പുരോഗതിയും കൈവരിക്കാത്തവരാണ് ഇവര്‍. അത്‌കൊണ്ടാണ് ഇവിടേക്ക് ആര്‍ക്കും പ്രവേശനം ഇല്ലാത്തത്.
രണ്ടാമതായി ലാസ്‌കോ ഗുഹ (The Lascaux Cave) തെക്കന്‍ ഫ്രാന്‍സിലാണ് ഇത് സ്ഥിതി ചെയ്യുന്നത്. ഇതിനകത്ത് കൊത്തി വെച്ചിരിക്കുന്ന ചിത്രങ്ങളാണ് ഈ ഗുഹയെ മറ്റുള്ളവയില്‍ നിന്ന് വ്യത്യസ്തമാക്കുന്നത്. ഏകദേശം ഇരുപതിനായിരം വര്‍ഷത്തോളം പഴക്കമുണ്ട് ഈ ഗുഹയ്ക്ക്. സന്ദര്‍ശകര്‍ ഉണ്ടായിരുന്ന ഈഗുഹയിലേക്ക് ആളുകളെ ഇപ്പോള്‍ കയറ്റി വിടാറില്ല. കാരണം സന്ദര്‍ശകര്‍ പുറത്ത് വിടുന്ന കാര്‍ബണ്‍ഡൈഓക്‌സൈഡ് ഈ ഗുഹയിലെ ചിത്രങ്ങള്‍ക്ക് മങ്ങലേല്‍പ്പിക്കുന്നു എന്നതാണ് കാരണം. ഇത് പോലെ ഇനിയും ഉണ്ട് ആളുകള്‍ക്ക് പ്രവേശനമില്ലാത്ത ഒരുപാട് ഇടങ്ങള്‍. അറിയാനായി വീഡിയോ കണ്ട് നോക്കൂ…