മദപ്പാടിൽ കാളിയുടെ അട്ടഹാസങ്ങൾ, ഞെട്ടിക്കുന്ന കാഴ്ച.. – Elephant

ആനപ്രേമികൾക്ക് ഏറ്റവും ഇഷ്ടമുള്ള ആനകളിൽ ഒരുവനാണ് ചിറക്കൽ കാളിദാസൻ. ആനകളിൽ ഉയരത്തിൽ പ്രമുഖനായ ഈ ആനയ്ക്ക് നിരവധി ആരാധകരുണ്ട്. ഇപ്പോഴത്തെ ഗജവീരന്മാരിൽ ഉയരക്കൂടുതൽ ഉള്ളവനും ഇവൻ തന്നെയാണ്. തൃശ്ശൂർ ജില്ലയിൽ ചിറയ്ക്കൽ മധുവിന്റെ ഉടമസ്ഥതയിലുള്ള ആനയാണ് ചിറയ്ക്കൽ കാളിദാസൻ. കേരളത്തിലെ
നിരവധി സിനിമകളിലൂടെയും ചിറക്കൽ കാളിദാസൻ ഫേമസ് ആണ്. ബാഹുബലി എന്ന ശ്രദ്ധേയമായ ചലച്ചിത്രത്തിലും, പട്ടാഭിഷേകം, പുണ്യാളൻസ് അഗർബത്തീസ് തുടങ്ങിയ മലയാള സിനിമകളിലും ഷാറൂഖ് ഖാൻ നായകനായ ദിൽസേ എന്ന ഹിന്ദി പടത്തിലും ചിറക്കൽ കാളിദാസൻ ഉണ്ട്. അത്തരത്തിൽ നിരവധി ആരാധകരുള്ള കാളിദാസന് മദപ്പാടിന് ഇളകിയപ്പോൾ കാട്ടിക്കൂട്ടിയ കാഴ്ചകളാണ് ഇന്നത്തെ വീഡിയോയിൽ നിങ്ങൾക്കായി പങ്കുവയ്ക്കുന്നത്.
മദപ്പാട് ഇളകിയ കാളിദാസനെ ഇണക്കി എടുക്കാനായി പാടുപെടുന്ന പാപ്പാന്മാരെ വീഡിയോയിൽ കാണാം. എന്നാൽ അതൊന്നും വകവയ്ക്കാതെ ഇവൻ ദേഷ്യപ്പെട്ട് നിൽക്കുകയാണ്. ശേഷം അവനെ ഒരു സ്ഥലത്തേക്ക് കയറ്റാൻ ശ്രമിക്കുന്ന പാപ്പാന്മാർക്ക് നേരെ തുമ്പികയ്യിൽ ഒതുങ്ങുന്ന അത്രയും പനംപട്ട എടുത്ത് എറിയുന്നതും ഈ വീഡിയോയിൽ കാണാം. അറിയാനായി വീഡിയോ ഒന്ന് കണ്ടു നോക്കൂ…

Leave a Reply

Your email address will not be published. Required fields are marked *