ദിവസവും എട്ടു ഗ്ലാസ്സ് വെള്ളം കുടിക്കണമെന്നു നമുക്കറിയാം. എന്നാല്‍ നിന്നു കൊണ്ടുള്ള വെള്ളം കുടിയെക്കുറിച്ച് എന്തറിയാം.ആയുര്‍വേദം പറയുന്നത് ഒരിക്കലും നിന്നു കൊണ്ട് വെള്ളം കുടിക്കരുത് എന്നാണ്. കാരണം നിന്നു കൊണ്ടു വെള്ളം കുടിക്കുമ്പോള്‍ വയറിലെ മസിലുകള്‍ക്ക് സമ്മര്‍ദം ഏറും. ഇങ്ങനെ വരുമ്പോള്‍ അന്നനാളത്തില്‍ നിന്നു വെള്ളം വയറില്‍ എത്തുമ്പോള്‍ അന്തരികാവയവങ്ങള്‍ക്ക് കേടുപാടുകള്‍ ചിലപ്പോള്‍ സംഭവിക്കാം. ഇതുകാരണം ശരീരത്തിലെത്തുന്ന ധാതുക്കള്‍ പുറംതള്ളും.
നിങ്ങൾ വെള്ളം നിന്നുകൊണ്ട് കുടിക്കുമ്പോൾ, ജലത്തിന്റെ ഒഴുക്ക് നിങ്ങളുടെ ശരീരത്തിലൂടെ അതിവേഗം താഴേക്ക് പോകുകയും, നിങ്ങളുടെ സന്ധികളിൽ അടിഞ്ഞുകൂടുകയും ചെയ്യും. ഇത് നിങ്ങളുടെ ജീവിതത്തിന്റെ പിന്നീടുള്ള ഘട്ടത്തിൽ സന്ധിവാതം ഉണ്ടാകുവാൻ കാരണമായേക്കാം.നിങ്ങൾ നിന്നുകൊണ്ട് വെള്ളം കുടിക്കുമ്പോൾ, വെള്ളം താഴേക്ക് വേഗത്തിൽ ഒഴുകുകയും ആമാശയത്തിന്റെ ചുവരുകളിൽ തെറിക്കുകയും അത് വയറിൽ പ്രശ്നത്തിന് കാരണമാകുകയും ചെയ്യുന്നു. ദീർഘകാലാടിസ്ഥാനത്തിൽ ഇങ്ങനെ ഒഴുകി വരുന്ന വെള്ളത്തിൽ നിന്നുള്ള ആഘാതം ദഹനവ്യവസ്ഥയെ തകർക്കും. ഇത് നിങ്ങളുടെ വയറിന്റെ മതിലിനും ദഹനനാളത്തിനും ദോഷം ചെയ്യും.