തെരുവ് നായ്ക്കളുടെ ജീവൻ കൊടുക്കുന്ന സ്നേഹമാണ് ഈ വീഡിയോ യിൽ കാണുന്നത്.നായകൾ അതിന്റെ ഉടമ ചികിത്സിക്കുന്ന ദിവസങ്ങൾക്കായി ഒരു ആശുപത്രിക്ക് പുറത്ത് ക്ഷമയോടെ കാത്തിരുന്നു. അവൾ അകത്തേക്ക് പോകാതെ വാതിൽ തുറക്കുമ്പോഴെല്ലാം തല അകത്തേക്ക് ഇട്ട് നോക്കും.നായ്ക്കൾക്ക് മനുഷ്യരോട് ഒരു പ്രതേക സ്നേഹമാണ് ഉള്ളത് .
നമ്മൾ മറന്നാലും അവർ ഒരിക്കലും നമ്മളോട് ഉള്ള സ്നേഹം മറക്കില്ല.മനുഷ്യനും നായയും തമ്മിൽ ഉള്ള ബന്ധം ഇന്നും തുടങ്ങിയത് അല്ല.വേട്ടയാടുന്ന കാലം മുതലേ മനുഷ്യൻ നായയെ ഇണക്കി കൊണ്ട് വളർത്താൻ തുടങ്ങിയിരുന്നു.ഒരു പക്ഷെ മനുഷ്യനേക്കാൾ മനുഷ്യനെ മനസിലാക്കുന്നത് നായ ആയിരിക്കും. എത്ര കണ്ടാലും കേട്ടാലും മതിവരാത്ത ഈ ബന്ധം അടിസ്ഥാനം ആക്കി കൊണ്ട് ഒരുപാട് ചിത്രവും പരസ്യവും നാം കണ്ടിട്ടുണ്ട്.മനുഷ്യനും നായയും തമ്മിൽ ഉള്ള ബന്ധത്തിന്റെ നേർ കാഴ്ചയാണ് സോഷ്യൽ മീഡിയയിൽ വൈറൽ ആയ ഒരു വീഡിയോ.