ശംഖ്പുഷ്പം എന്ന് കേൾക്കാത്ത ആളുകൾ ഉണ്ടാവില്ല എന്നാൽ മിക്ക ആളുകളും ഈ പുഷ്പത്തെ കണ്ടിട്ട് ഉണ്ടാവില്ല.കാണാന്‍ ചന്തമുളള, നീലയും നടുവില്‍ ഇളം മഞ്ഞയും കലര്‍ന്ന ഈ പൂവ് കാണാൻ വളരെ രസമാണ്.കൂടാതെ ഹിന്ദു വിശ്വാസത്തിലെ ചില പൂജകൾക്ക് ഈ പൂവ് വളരെ ആവശ്യമാണ്. ചില പൂജകള്‍ക്കും പ്രധാനപ്പെട്ടതാണ്.ഒരു പൂമ്പാറ്റയെ പോലെ തോണിപ്പിക്കുന്ന പൂവ് ബട്ടര്‍ ഫ്‌ളൈ പീ എന്നറിയപ്പെടുന്ന ഈ പുഷ്പം ആകൃതി കൊണ്ടു തന്നെയാണ് ഈ പ്രത്യേക പേരില്‍ അറിയപ്പെടുന്നതും.ശംഖുപുഷ്പത്തിന്റെ പൂ മാത്രമല്ല, ഇലയും ഏറെ ഗുണം നല്‍കുന്ന ഒന്നാണ്.
നമ്മളുടെ വീട്ടിലും വേലിയിലും എല്ലാം നമുക്ക് ഈ പൂവ് കാണാൻ പറ്റും.നമ്മുടെ വേലിയ്ക്കലും തൊലിയിലുമെല്ലാം പടര്‍ന്നു കയറുന്ന ചെടിയിലുണ്ടാകുന്ന ഈ പൂവും ഇതിന്റെ ഇലയുമെല്ലാം ആരോഗ്യപരമായ ഗുണങ്ങള്‍ വര്‍ദ്ധിപ്പിയ്ക്കുന്ന ഒന്നാണ്.ഒരുപാട് ഗുണങ്ങൾ അടങ്ങിട്ടുള ഒരു പൂവണ് ഇത്. കണ്ടാൽ ഒരു കുഞ്ഞൻ ആണക്കിലും പല രോഗങ്ങൾക്കും ഒരു ഔഷധമാണ്.പ്രകൃതി തന്നെ നല്‍കുന്ന മരുന്നുകളില്‍ ഒന്നാണ് ഇതെന്നു പറഞ്ഞാലും തെറ്റില്ല.വെറും പൂവു മാത്രമല്ല, ശംഖുപുഷ്പം ആരോഗ്യപരമായ പല ഗുണങ്ങളും നല്‍കുന്ന ഒന്നു കൂടിയാണ്.നമ്മുടെ കേരളത്തിൽ പണ്ട് തൊട്ടേ മുത്തശ്ശിമാർ ഉപയോഗിച്ചിരുന്ന മരുന്നുകളിൽ ശംഖ് പുഷ്പം ഉപയോഗിച്ചിരുന്നു.പല ആയുര്‍വേദ മരുന്നുകളിലും ഉപയോഗിയ്ക്കുന്ന ഒന്നു കൂടിയാണിത്.