യുപി പോലീസ് ഉത്തർപ്രദേശ് പോലീസ് റേഡിയോ കേഡറിലെ 1374 അസിസ്റ്റന്റ് ഓപ്പറേറ്റർ തസ്തികകളിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു.അംഗീകൃത ബോർഡിൽ നിന്ന് ഫിസിക്‌സ്, മാത്തമാറ്റിക്‌സ് വിഷയങ്ങളിൽ 12-ാം ക്ലാസ് (ഇന്റർമീഡിയറ്റ്) പരീക്ഷ പാസായിരിക്കണം.അപേക്ഷിക്കാനുള്ള പ്രായപരിധി 18 മുതൽ 22 വയസ്സ് വരെ.400 രൂപയാണ് അപേക്ഷ ഫീസായി അടകണ്ടത്.ഡെബിറ്റ് കാർഡ്, ക്രെഡിറ്റ് കാർഡ്, നെറ്റ് ബാങ്കിംഗ് അല്ലെങ്കിൽ ബാങ്ക് ചലാൻ വഴി പരീക്ഷാ ഫീസ് അടയ്ക്കുക.താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾ uppbpb.gov.in വഴി ഓൺലൈനായി അപേക്ഷിക്കാം.ഫീസ് അടയ്‌ക്കേണ്ട അവസാന തീയതി ഫെബ്രുവരി 28, 2022.
ഓൺലൈൻ പരീക്ഷ, ഡോക്യുമെന്റേഷൻ, ഫിസിക്കൽ സ്റ്റാൻഡേർഡ് ടെസ്റ്റ് (PST) എന്നിവയെ അടിസ്ഥാനമാക്കിയാണ് തിരഞ്ഞെടുപ്പ്.അപേക്ഷാ ഫോറം സമർപ്പിക്കുന്നതിനുള്ള ആരംഭ തീയതി ജനുവരി 20, 2022അപേക്ഷാ ഫോറം സമർപ്പിക്കേണ്ട അവസാന തീയതി ഫെബ്രുവരി 28, 2022 ആയിരിക്കും.താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് ഔദ്യോഗിക വെബ്സൈറ്റായ uppbpb.gov.in വഴി അപേക്ഷിക്കാം.പോലീസ് ഡിപാർട്മെന്റ് നേരിട്ടാണ് ഈ നിയമനം നടത്തുക.പരീക്ഷ നടത്തിയായിരിക്കും നിയമനം.അൺ റിസർവ്ഡ് അല്ലെങ്കിൽ ഒബിസി ഉദ്യോഗാർത്ഥികൾക്ക് പരമാവധി 5 വർഷവും SC/ST ഉദ്യോഗാർത്ഥികൾക്ക് 10 വർഷവും പ്രായപരിധിയിൽ ഇളവുണ്ട്. ഒഴിവുകളെ കുറിച്ച് കൂടുതലറിയാൻ, താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക.