ചർമ്മത്തിലുണ്ടാകുന്ന പല പ്രശ്നങ്ങളിൽ നിന്നും രക്ഷനേടാൻ സഹായിക്കുന്ന നിരവധി സൗന്ദര്യവർദ്ധക ചികിത്സകൾ ഇന്ന് ലഭ്യമാണ്. എങ്കിൽ തന്നെയും പ്രശ്നങ്ങൾ അത്രയധികം രൂക്ഷമല്ലെങ്കിൽ ഫലപ്രദമായ വീട്ടുവൈദ്യങ്ങൾ തേടുന്നതാണ് കൂടുതൽ ഉത്തമം. എന്നാൽ ഇന്ന് നമ്മളിൽ പലരും ചെറിയ പ്രശ്നങ്ങൾ പോലും ചികിത്സിക്കാൻ സലൂണുകളിലേയ്ക്ക് പോകുന്നത് പതിവാക്കിയിരിക്കുന്നു. ഈ പ്രകൃതിദത്ത പരിഹാരങ്ങൾ നിങ്ങളുടെ ഇരുണ്ട പാടുകളും കറുത്ത പുള്ളികളും ഉൾപ്പടെ സുരക്ഷിതമായും എളുപ്പത്തിലും ഇല്ലാതാക്കാൻ സഹായിക്കും.
ചെറുപയര്‍, മഞ്ഞള്‍, തൈര് എന്നിവയടങ്ങിയ ഫേസ്പായ്ക്ക് മുഖത്തിന്റെ നിറം വര്‍ദ്ധിപ്പിയ്ക്കുന്ന ഒന്നാണ്. ചെറുപയര്‍ പൊടിയില്‍ മഞ്ഞള്‍പ്പൊടിയും തൈരും കലര്‍ത്തി മുഖത്തു പുരട്ടാം. ഇത് ചര്‍മത്തിന്റെ നിറം വര്‍ദ്ധിപ്പിയ്ക്കുന്ന ഒന്നാണ്.വെളുപ്പ ലഭിയ്ക്കാന്‍ സ്വാഭാവിക വഴിയാണ് പാല്‍. പ്രത്യേകിച്ചു തിളപ്പിയ്ക്കാത്ത പാല്‍പാല്‍ തിളപ്പിച്ചാല്‍ ഇതിലെ പല പോഷകങ്ങളും നഷ്ടപ്പെടും. ഇതുകൊണ്ടാണ് പച്ചപ്പാലാണ് ചര്‍മത്തിന് ഏറെ ഗുണകരമെന്നു പറയുന്നത്. പാല്‍ വരണ്ട ചര്‍മത്തിനു യോജിച്ച നല്ലൊരു മോയിസ്ചറൈസറാണ്. ഇതുപോലെ തന്നെ ഏതു തരം ചര്‍മത്തിനും ചേര്‍ന്ന നല്ലൊരു സ്‌കിന്‍ ടോണറും. മുഖത്തെ കോശങ്ങള്‍ക്ക് ഇത് ഉറപ്പു നല്‍കുന്നു.ഇതുവഴി മുഖത്തു ചുളിവുകളും മറ്റും വീഴുന്നതു തടയുകയും ചെയ്യുന്നു. ചര്‍മകോശങ്ങളുടെ ഉള്ളിലേയ്ക്കിറങ്ങി കേടുപാടുകള്‍ തടയുകയും ചെയ്യുന്നു.കൂടുതൽ അറിയാൻ വീഡിയോ കാണുക.